കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

തിരുവനന്തപുരം :കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ ശോഭ സുരേന്ദ്രന്‍ സന്നദ്ധത അറിയിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ബിജെപി കേന്ദ്രനേതൃത്വം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ മത്സരിക്കും. കൊല്ലത്ത് എം.സുനില്‍, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും മത്സരിക്കും.

ശോഭ മത്സരിക്കുന്നത് തടയാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com