കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം

സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ പെൻഷൻ തുക 2500 ആണെന്നും ജീവനക്കാരൻ വയോധികയോട് പറയുന്നുണ്ട് .
കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം

ആലപ്പുഴ :കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം .80 വയസ്സ് കഴിഞ്ഞവരുടെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ വീട്ടിൽ എത്തിയ തിരഞ്ഞെടുപ് ഉദ്യോഗസ്ഥർക്ക് ഒപ്പം വന്ന സഹകരണ ബാങ്ക് ജീവനക്കാരൻ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് യു ഡി എഫ് ആരോപണം .

കായംകുളം മണ്ഡലത്തിൽ 77 -ആം നമ്പർ ബൂത്തിലെ ചേരാവള്ളി തോപ്പിൽ വീട്ടിലാണ് സംഭവം .ഇതിന്റെ വിഡിയോയും പുറത്ത് വിട്ടിട്ടുണ്ട് .സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ പെൻഷൻ തുക 2500 ആണെന്നും ജീവനക്കാരൻ വയോധികയോട് പറയുന്നുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com