കത്വ കേസിൽ കുടുംബത്തിന് നൽകാനായി കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ല:അഭിഭാഷക ദീപിക സിങ് രജാവത്ത്

കത്വ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നത് .
കത്വ കേസിൽ കുടുംബത്തിന് നൽകാനായി കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ല:അഭിഭാഷക ദീപിക സിങ് രജാവത്ത്

കത്വ കേസിൽ കുടുംബത്തിന് നൽകാനായി കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചു. കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നത്. പണം ലഭിച്ചെന്ന് പറയുന്നത് തെറ്റാണെന്നും ദീപിക സിങ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

കത്വ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നത് . എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് വ്യക്തമാക്കി. .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com