കതിരൂർ മനോജ് വധക്കേസ്; പ്രതികൾക്ക് ജാമ്യം

കതിരൂർ മനോജ് വധക്കേസ്; പ്രതികൾക്ക് ജാമ്യം

കതിരൂർ മനോജ് വധക്കേസിൽ ഒന്നാംപ്രതി വിക്രമൻ അടക്കം 15 പ്രതികൾക്ക് ജാമ്യം. യുഎപിഎ കേസിൽ സുപ്രീം കോടതി കൊണ്ടുവന്ന പുതിയ മാർഗ നിർദ്ദേശ പ്രകാരമാണ് പ്രതികൾക്ക് ഹൈകോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.

2014 ലാണ് ആർ എസ് എസ് നേതാവ് മനോജിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. വാഹനത്തിനു നേരെ ബോംബെറിഞ്ഞ ശേഷം വലിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,പയ്യന്നൂർ ഏരിയ സെക്രട്ടറി ടി ഐ മധുസൂദനൻ എന്നിവരടങ്ങുന്ന 25 സി പി എം പ്രവർത്തകരാണ് പ്രതി പട്ടികയിൽ ഉൾപെട്ടിട്ടുള്ളത് .കേസിൽ പി ജയരാജൻ അടക്കമുള്ള പ്രതികൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com