നായിക്കാപ്പില്‍ യുവാവിനെ കുത്തിക്കൊന്നത് സഹപ്രവര്‍ത്തകന്‍
Top News

നായിക്കാപ്പില്‍ യുവാവിനെ കുത്തിക്കൊന്നത് സഹപ്രവര്‍ത്തകന്‍

കുമ്പള നായിക്കാപ്പില്‍ യുവാവിനെ കുത്തിക്കൊന്നത് സഹപ്രവര്‍ത്തകനെന്ന് പൊലീസ്.

News Desk

News Desk

കാസര്‍ഗോഡ്: കുമ്പള നായിക്കാപ്പില്‍ യുവാവിനെ കുത്തിക്കൊന്നത് സഹപ്രവര്‍ത്തകനെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് നായിക്കാപ്പ് സ്വദേശി ഹരീഷിന് തലയ്ക്കും കഴുത്തിനും കുത്തേറ്റത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നായ്കാപ്പില്‍ ഓയില്‍ മില്‍ ജീവനക്കാരനായിരുന്നു ഹരീഷ്. ഹരീഷിന്റെ സഹപ്രവര്‍ത്തകനായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കുത്തേറ്റത്. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Anweshanam
www.anweshanam.com