ഔഫ് വധം: കുറ്റപത്രം സമര്‍പ്പിച്ചു

ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് 2000 ത്തോളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
ഔഫ് വധം: കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഔഫ് റഹ്മാന്റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് 2000 ത്തോളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് ഉണ്ടായ കൊലപാതകമാണെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് ഗൂഢാലോചന സംബന്ധിച്ച് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെയു ഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാന്‍ ഇടയായതിന്റെ വൈരാഗ്യമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫിന്റെ കൊലപാതകത്തിന് പിന്നിലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2020 ഡിസംബര്‍ 23 രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്.

ഹൃദയധമനിയില്‍ ആഴത്തിലേറ്റ മുറിവാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com