രണ്ട് ദിവസത്തിനിടെ കർണാടകയിൽ കോവിഡ് ബാധിച്ചത് 60 ,000 -ത്തിലധികം പേർക്ക്

നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നു.
രണ്ട്  ദിവസത്തിനിടെ കർണാടകയിൽ കോവിഡ്  ബാധിച്ചത് 60 ,000  -ത്തിലധികം  പേർക്ക്

ബാംഗ്ലൂർ: രണ്ട് ദിവസത്തിനിടെ കർണാടകയിൽ കോവിഡ് ബാധിച്ചത് 60 ,000 -ത്തിലധികം പേർക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34, 804 കേസുകൾ റിപ്പോർട്ട് ചെയ്തു. 143 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,39,201 ആയി ഉയർന്നു.19.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14,426 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 6982 പേർ രോഗമുക്തരായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com