കര്‍ണാടകയില്‍ ഇന്ന് 8324 പേര്‍ക്ക് കോവിഡ് ; 115 മരണം

25 മരണമാണ് തലസ്ഥാന നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്
കര്‍ണാടകയില്‍ ഇന്ന് 8324 പേര്‍ക്ക് കോവിഡ് ; 115 മരണം

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 8324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.115 മരണങ്ങളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 2993 കേസുകളും ബെംഗളൂരുവില്‍ നിന്നാണ്. 25 മരണമാണ് തലസ്ഥാന നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ കര്‍ണാടകയിലെ ആകെ കോവിഡ് മരണങ്ങള്‍ 5483 ആയി. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,27,076 ആയി. 86,446 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

അതേസമയം, തമിഴ്നാട്ടില്‍ 6352 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് കേസുകള്‍ 4,15,590 ആയി. 87 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

Related Stories

Anweshanam അന്വേഷണം
www.anweshanam.com