മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; കര്‍ണാടക മുഖ്യമന്ത്രിക്ക് സമന്‍സ്
Top News

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; കര്‍ണാടക മുഖ്യമന്ത്രിക്ക് സമന്‍സ്

കഴിഞ്ഞ നവംബര്‍ 23ന് ഗോകക്കില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത യദ്യൂരപ്പ, വീരശൈവ-ലിംഗായത്ത് സമുദായക്കാരോട് വോട്ട് വിഭജിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു.

By News Desk

Published on :

ബെംഗളൂരു: 2019ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിപ്പ് പ്രചാരണ വേളയില്‍ മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്ക് ഗോകക്ക് കോടതി സമന്‍സ് അയച്ചു.

രണ്ട് തവണ പ്രതി പ്രത്യേക സമുദായത്തെ എടുത്ത് പറഞ്ഞ് വോട്ട് അഭ്യര്‍ഥിച്ചു. ഗോകക്ക് സ്ഥാനാര്‍ഥിക്ക് വേണ്ടി ജാതിയും മതവും പറഞ്ഞ് വോട്ട് അഭ്യര്‍ഥിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 23ന് ഗോകക്കില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത യദ്യൂരപ്പ, വീരശൈവ-ലിംഗായത്ത് സമുദായക്കാരോട് വോട്ട് വിഭജിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. രമേശ് ജാര്‍ക്കിഹോളിയെ പിന്തുണക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

ജാതിയുടെയും മതത്തിന്റെയും പേര് വോട്ട് അഭ്യര്‍ഥിച്ചെന്നാരോപിച്ച് കോണ്‍ഗ്രസും ജെ ഡി എസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് യദ്യൂരപ്പക്കെതിരേ കേസെടുക്കുകയായിരുന്നു. അതേസമയം, സമന്‍സിനെതിരേ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Anweshanam
www.anweshanam.com