ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്ക് കോവിഡ്
Top News

ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്ക് കോവിഡ്

രാ​ജ്യ​ത്ത് ര​ണ്ടാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

News Desk

News Desk

ബെംഗളൂരു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്ക് കോവിഡ് സ്ഥിരീകരിച്ചൂ . ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു . യെ​ദി​യൂ​ര​പ്പ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വിറ്ററിലൂടെ അറിയിച്ചത് .

ത​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും താ​നു​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ ക്വാ​റന്‍റൈ​നി​ല്‍ പ്രവേശിക്കണമെന്നും യെ​ദി​യൂ​ര​പ്പ നിര്‍ദ്ദേശിച്ചു. രാ​ജ്യ​ത്ത് ര​ണ്ടാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com