കര്‍ഷക പ്രതിഷേധം; കർണാടകയില്‍ ഇന്ന് ബന്ദ്

വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.
കര്‍ഷക പ്രതിഷേധം; കർണാടകയില്‍ ഇന്ന് ബന്ദ്

ബംഗളുരൂ: സംസ്ഥാന സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ചു കർണാടകയിൽ ഇന്ന് ബന്ദ്. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.

യെദ്യൂരപ്പ സർക്കാർ ഈയിടെ പാസാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി- സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞ നടപടി എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം.

ബംഗളുരുവിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ - ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. എന്നാൽ ബന്ദ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക പോലീസ് മുന്നറിയിപ്പ് നൽകി.

Related Stories

Anweshanam
www.anweshanam.com