കോവിഡ്: തമിഴ്‌നാട്ടില്‍ ബാധിതര്‍ 4.5 ലക്ഷം കടന്നു; ആന്ധ്രയില്‍ 10,776 പുതിയ രോഗികള്‍
Top News

കോവിഡ്: തമിഴ്‌നാട്ടില്‍ ബാധിതര്‍ 4.5 ലക്ഷം കടന്നു; ആന്ധ്രയില്‍ 10,776 പുതിയ രോഗികള്‍

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 9,280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

ചെ​ന്നൈ: തമിഴ്‌നാട്ടില്‍ 5,976 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 79 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,51,827 ആയി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 7,687 ആയി. ഇന്ന് 6,334 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,92,507 ആയി. 51,633 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 10,776 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4,76,506 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 76 പേ​രാ​ണ് രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,276 ആ​യി.

വെ​ള്ളി​യാ​ഴ്ച 12,334 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 3,70,163 ആ​യി. 1,02,067 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 9,280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 116 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,486 ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 6,170 പേര്‍ മരിച്ചു. 2,74,196 പേരാണ് ഇതുവരെ രോഗമുക്തരായത്. 99,101 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com