ഇന്ന് കർക്കിടകവാവ്; ക്ഷേത്രങ്ങളിൽ ഇന്ന് ബലിതർപ്പണമില്ല
കോവിഡ് പ്രതിസന്ധിക്കിടയില്‍ ക്ഷേത്രത്തില്‍ പോയി ബലിയിടുന്നതിനു പകരം വീട്ടിലിരുന്നാണ് ഇന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വാവ് ബലി നടത്തുന്നത്
ഇന്ന് കർക്കിടകവാവ്; ക്ഷേത്രങ്ങളിൽ ഇന്ന് ബലിതർപ്പണമില്ല

കൊച്ചി: പിതൃസ്മരണയിൽ ഇന്ന് കർക്കിടകവാവ്. ചരിത്രത്തിൽ ആദ്യമായി ക്ഷേത്രങ്ങളിൽ ഇന്ന് ബലിതർപ്പണമില്ല. പിതൃപുണ്യത്തിനായി ആയിരങ്ങൾ എത്തുന്ന ആലുവ മണപ്പുറത്തും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാകില്ല. കോവിഡ് പ്രതിസന്ധിക്കിടയില്‍ ക്ഷേത്രത്തില്‍ പോയി ബലിയിടുന്നതിനു പകരം വീട്ടിലിരുന്നാണ് ഇന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വാവ് ബലി നടത്തുന്നത്. വിശ്വാസികൾ വീടുകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ബലിയിടുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങളിൽ ചടങ്ങുകൾ വേണ്ട എന്ന് തിരുവിതാംകൂർ ദേവസ്വം തീരുമാനമെടുത്തത്. ഇന്ന് ഭക്തരുടെ ക്ഷേത്രപ്രവേശനവും അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു. ആലുവ നഗരസഭ കണ്ടെയ്ൻമെന്റ് സോൺ ആയ സാഹചര്യത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയത്.

കോവിഡ്‌ വ്യാപനത്തെത്തുടർന്ന് ക്ഷേത്രങ്ങളിലെ കർക്കിടക വാവ് ബലിതർപ്പണം ഉപേക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ആലുവ മണപ്പുറത്ത് ബലി തർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നത്. 2013, 2018 വർഷങ്ങളിൽ പ്രളയത്തെത്തുടർന്ന് ബലിതർപ്പണ ചടങ്ങുകൾ മണപ്പുറത്തു നിന്നും ഒഴിവാക്കി റോഡിൽ വച്ച് നടത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com