കരിപ്പൂര്‍ വിമാനാപകടം:  മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ...
Top News

കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ...

മരണപ്പെട്ട 18 പേരിൽ 8 പേർ കോഴിക്കോട് സ്വദേശികളാണ്, ആറ് പേർ മലപ്പുറം സ്വദേശികളും.

News Desk

News Desk

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണത്തിലുണ്ടായ അവ്യക്തത മാറി. ആകെ 18 പേരാണ് അപകടത്തില്‍ മരിച്ചത്. 19 പേര്‍ മരിച്ചെന്ന മന്ത്രി കെടി ജലീലിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് മരണസംഖ്യയില്‍ ആശയക്കുഴപ്പം വന്നത്.

മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ:

1. മുഹമ്മദ് റിയാസ്, 24, പാലക്കാട്

2. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി

3. ലൈലാബി കെ.വി, 51 വയസ്സ്, മലപ്പുറം

4. ചേരിക്ക പരമ്പില്‍ രാജീവന്‍, 61 വയസ്സ്. കോഴിക്കോട്

5. മനാല്‍ അഹമ്മദ് (മലപ്പുറം)

6. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി,

7. ജാനകി, 54, ബാലുശ്ശേരി

8. ആസാം മുഹമ്മദ് ചെമ്പായി (1)

9. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി

10. കോ പൈലറ്റ് അഖിലേഷ് കുമാര്‍

11. ദീപക് സഠേ

12. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി

13. ഷെസ ഫാത്തിമ (2 വയസ്സ്)

14. രമ്യ മുരളീധരന്‍(32 വയസ്സ്)

15. ആയിഷാ ദുവ (2)

16. ശിവത്മിക മുരളീധരന്‍ രമ്യ(5)

17. സെനോബിയ പുതിയപന്തകലകം

18. സാഹിറ ബാനു, കോഴിക്കോട് സ്വദേശി

മരണപ്പെട്ട 18 പേരിൽ 8 പേർ കോഴിക്കോട് സ്വദേശികളാണ്, ആറ് പേർ മലപ്പുറം സ്വദേശികളും. പാലക്കാട് സ്വദേശികളായ രണ്ട് പേരും മരണപ്പെടു. വിമാനം നിയന്ത്രിച്ചിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. നിലവിൽ 149 പേർ ചികിൽസയിലുണ്ട്. 23 പേർ ഡിസ്ചാർജ് ആയി

Anweshanam
www.anweshanam.com