കരിപ്പൂര്‍ വിമാനപകടം: ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ ഉടനറിയാം
Top News

കരിപ്പൂര്‍ വിമാനപകടം: ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ ഉടനറിയാം

കരിപ്പൂര്‍ വിമാനാപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണം ഇന്നും തുടരും.

News Desk

News Desk

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണം ഇന്നും തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്ന് ഭാഗങ്ങളായി തിരിച്ചുള്ള വിശമായ പരിശോധനയാണ് ഇന്നലെ നടന്നത്. അതേസമയം വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ്, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയുടെ പരിശോധന ദില്ലിയില്‍ നടക്കുകയാണ്. ഇതിനായി ബോയിംഗ് കമ്പനിയുടെ സഹായവും തേടിയിട്ടുണ്ട്. ഇവയില്‍ നിന്നുള്ള വിവരം കിട്ടുന്നതോടെ വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച വിവരം ലഭ്യമാകും. ബ്ലാക് ബോക്‌സ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഡിജിസിഎയുടെ ലാബില്‍ എത്തിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ബോയിംഗ് കമ്പനി കരിപ്പൂരില്‍ പരിശോധനയ്ക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ 115 പേരാണ് വിവിധ ആശുപത്രികളിലായി ഉള്ളത്. ഇതില്‍ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 57 പേര്‍ ഇതിനകം ആശുപത്രി വിട്ടു.

Anweshanam
www.anweshanam.com