കരിപ്പൂര്‍ വിമാനദുരന്തം; 53 രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ്
Top News

കരിപ്പൂര്‍ വിമാനദുരന്തം; 53 രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ്

824 പേരുടെ ഫലം നെഗറ്റീവായി.

News Desk

News Desk

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 53 പേര്‍ക്ക് കോവിഡ്. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവർത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്നു മുതൽ തന്നെ ക്വാറന്‍റിനിലേക്ക് മാറിയിരുന്നു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടര്‍, അസി കളക്ടര്‍, സബ് കളക്ടര്‍ എസ്‍പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com