ക​രി​പ്പൂ​ര്‍ അപകടം: സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
Top News

ക​രി​പ്പൂ​ര്‍ അപകടം: സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്

News Desk

News Desk

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

വി​മാ​നം റ​ണ്‍​വേ​യി​ല്‍ തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ടാ​യി പി​ള​ര്‍‌​ന്നു. അപകടത്തില്‍ പൈലറ്റും രണ്ടു വനിതാ യാത്രക്കാരും മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ ആണ് മരിച്ചത്. സഹപൈലറ്റ് അഖിലേഷിനും ഒട്ടേറെ യാത്രക്കാർക്കും പരുക്കുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ IX-1344 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ന് ​ലാ​ന്‍​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ന​ത്ത മ​ഴ​യി​ല്‍ ന​ന​ഞ്ഞു​കു​തി​ര്‍​ന്ന റ​ണ്‍​വെ​യി​ല്‍ വി​മാ​നം തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. ടേ​ബി​ള്‍ ടോ​പ്പ് മാ​തൃ​ക​യി​ലു​ള്ള റ​ണ്‍​വേ​യു​ടെ ഇ​രു​വ​ശ​വും നാ​ല്‍​പ​ത് അ​ടി​യോ​ളം താ​ഴ്ച​യാ​ണ്. ഇ​വി​ടേ​ക്കാ​ണ് വി​മാ​നം മ​റി​ഞ്ഞു​വീ​ണ​ത്.

വി​മാ​ന ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്ന് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു. ഹെ​ല്‍​പ് ലൈ​ന്‍ ന​മ്ബ​റു​ക​ള്‍: 056 546 3903, 0543090572, 0543090572, 0543090575

Anweshanam
www.anweshanam.com