കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണം;  ഹെെക്കോടതിയില്‍ ഹര്‍ജി
Top News

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണം; ഹെെക്കോടതിയില്‍ ഹര്‍ജി

കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്.

News Desk

News Desk

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ അടയ്‌ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ ഹര്‍ജി. കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്.

വിമാനാപകടത്തെ കുറിച്ച്‌ സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിമാനാപകടത്തെ കുറിച്ച്‌ വ്യോമയാന മന്ത്രാലയം ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പുറമേ വിരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തില്‍ നിഷ്‌പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏതു രീതിയിലാണ് വിമാനാപകടം നടന്നതെന്ന് സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളം ഉടന്‍ അടച്ചിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹെെക്കോടതി ഹര്‍ജി പിന്നീട് പരിഗണിക്കും.

സാങ്കേതിക പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണം. മറ്റു വിമാനത്താവളങ്ങളിലെ സാങ്കേതിക, നിര്‍മാണ പിഴവുകള്‍ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Anweshanam
www.anweshanam.com