കരിപ്പൂര്‍ വിമാനപകടം: മരണം 19 ആയി; 171 പേര്‍ ചികിത്സയില്‍
Top News

കരിപ്പൂര്‍ വിമാനപകടം: മരണം 19 ആയി; 171 പേര്‍ ചികിത്സയില്‍

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

News Desk

News Desk

കരിപ്പൂര്‍: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, ഇഖ്‌റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്‌സി ആശുപത്രി, ഫറോക്ക് ക്രസന്റ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അല്‍മാസ് കോട്ടയ്ക്കല്‍, ബി എം പുളിക്കല്‍, ആസ്റ്റര്‍ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകള്‍ ചികിത്സയിലുള്ളത്. അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് ആരംഭിക്കും.

മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ:

1. ജാനകി, 54, ബാലുശ്ശേരി

2. അഫ്‌സല്‍ മുഹമ്മദ്, 10 വയസ്സ്

3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി

4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി

5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി

6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി

7. മുഹമ്മദ് റിയാസ്, 23, പാലക്കാട്

8. രാജീവന്‍, കോഴിക്കോട്

9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി,

10. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി

11. കെ വി ലൈലാബി, എടപ്പാള്‍

12. മനാല്‍ അഹമ്മദ് (മലപ്പുറം)

13. ഷെസ ഫാത്തിമ (2 വയസ്സ്)

14. ദീപക്

15. പൈലറ്റ് ഡി വി സാഥേ

16. കോ പൈലറ്റ് അഖിലേഷ് കുമാര്‍

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.

കനത്ത മഴയിൽ റൺവേയിൽ ഇറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വിമാനത്തിന്‍റെ മുൻവശത്തെ വാതിൽ വരെയുള്ള ഭാഗം പിളർന്ന് പോയി.

Anweshanam
www.anweshanam.com