സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസല്‍

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നുസ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസല്‍

കോഴിക്കോട്: സിപിഎം ആവശ്യം തള്ളി കാരാട്ട് ഫൈസല്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ഫൈസൽ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചു. ഭാവി നടപടികള്‍ ആലോചിക്കാന്‍ ഫൈസല്‍ അനുകൂലികള്‍ യോഗം ചേരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന താമരശേരി ലോക്കല്‍ കമ്മറ്റിയില്‍ വിഷയം ചര്‍ച്ചക്ക് വന്നിരുന്നു.

കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി കാരാട്ട് ഫൈസലിന്റെ പേരാണ് പ്രഖ്യാപിച്ചത്. കുന്ദമംഗലം എംഎല്‍എ അഡ്വ പി ടി എ റഹീമായിരുന്നു ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.

Related Stories

Anweshanam
www.anweshanam.com