കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്‍ച്ചക്കുള്ളില്‍ വീണ്ടും ഹാജരാകണം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു
കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്‍ച്ചക്കുള്ളില്‍ വീണ്ടും ഹാജരാകണം

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. രണ്ടാഴ്‍ച്ചക്കുള്ളില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്.

കാരാട്ട് ഫൈസലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ കൊടുവള്ളിയിലെ വീട്ടില്‍ നിന്നുമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച്‌ നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിനു കിട്ടിയിരുന്നു.

ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും ചര്‍ച്ചകള്‍ സ്വര്‍ണക്കടത്തിനെ കുറിച്ച്‌ നടത്തിയെന്നുമായിരുന്നു മൊഴി. കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് കാരാട്ട് ഫൈസല്‍.

Related Stories

Anweshanam
www.anweshanam.com