കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ റോഡ് അരികിൽ

സർവകലാശാലയിൽനിന്നും ഹോം വാല്യുവേഷന് വേണ്ടി എം.സി. രാജേഷ് എന്ന അസിസ്റ്റന്റ് പ്രഫസർ ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ യാത്ര മദ്ധ്യേ നഷ്ടപ്പെടുക ആയിരുന്നു
കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ റോഡ് അരികിൽ

കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ റോഡ് അരികിൽ നിന്നും കിട്ടി .മലപ്പട്ടം ഭാഗത്തുനിന്നാണ് രണ്ടാം വർഷ കൊമേഴ്സ് പരീക്ഷയുടെ നൂറുകണക്കിന് ഉത്തരക്കടലാസുകൾ റോഡരികിൽ കിടന്നു കിട്ടിയത് .

സർവകലാശാലയിൽനിന്നും ഹോം വാല്യുവേഷന് വേണ്ടി എം.സി. രാജേഷ് എന്ന അസിസ്റ്റന്റ് പ്രഫസർ ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ യാത്ര മദ്ധ്യേ നഷ്ടപ്പെടുക ആയിരുന്നു .പ്രാഥമിക അന്വേഷണത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത് .

സംഭവത്തിൽ അന്വേഷണത്തിനായി പിവിസി പ്രഫ.എ.സാബു അധ്യക്ഷനായ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com