കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു
Top News

കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു

ഇന്നലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്

News Desk

News Desk

കണ്ണൂർ: കോവിഡ് രോഗി കണ്ണൂരിൽ ചികിത്സയിലിരിക്കെ തൂങ്ങി മരിച്ചു. കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 60 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് ആത്മഹത്യ.

ഇന്നലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ശുചി മുറിയിലാണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാകും സംസ്കരിക്കുക.

Anweshanam
www.anweshanam.com