പാനൂർ കൊലപാതകം; ജില്ലാ കളക്ടർ സമാധാന യോഗം വിളിച്ചു

രാവിലെ 11 -നു കളക്ടറേറ്റിലാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം
പാനൂർ കൊലപാതകം; ജില്ലാ കളക്ടർ സമാധാന യോഗം വിളിച്ചു

കണ്ണൂർ :പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുള്ള പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ന് ജില്ലാ കളക്ടർ സമാധാന യോഗം വിളിച്ചു .രാവിലെ 11 -നു കളക്ടറേറ്റിലാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം.

ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സി പി എം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം ഉണ്ടായി .

പ്രദേശത്ത് കാര്യങ്ങൾ ഇപ്പോഴും ശാന്തമല്ല .മൻസൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്തലിൽ നിന്നും പുറപ്പെട്ട ശേഷം രാത്രിയോടെ സി പി എം ഓഫീസുകൾക്ക് നേരെ അക്രമം ഉണ്ടാവുകയായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com