കങ്കണയുടെ അനധികൃത നിർമ്മാണം പൊളിച്ചതിൽ ഗവർണക്ക് അതൃപ്തി
മുംബൈ: ബോളിവുഡ് താരം കങ്കണ റൗത്തിൻ്റെ അനധികൃത നിർമ്മാണം പൊളിച്ചതിൽ നീരസം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രത്യേക ഉപദേഷ്ടാവ് അജോയ് മേത്തയെ ഫോണിൽ വിളിച്ചാണ് ഗവർണർ അതൃപ്തി അറിയിച്ചത് - എഎൻഐ റിപ്പോർട്ട്.
പാലി ഹില്ലിലെ കങ്കണയുടെ വസതിയോടനുബന്ധിച്ച് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് ബിഎംസി യുടെ കണ്ടെത്തൽ. ഇതുപ്രകാരം നിർമ്മാണം നിറുത്തിവയ്ക്കണമെന്ന നോട്ടീസ് സെപ്തംബ എട്ടിന് കങ്കണക്ക് ബിഎംസി നൽകിയിരുന്നു.
സെപ്തംബർ ഏഴിന് ബിഎംസി ഉദ്യോഗസ്ഥർ നേരിട്ടെത്തി അനധികൃത നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ബിഎംസിയുടെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ 14 ലംഘനങ്ങളാണ് ബിഎംസി ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിലിടം പിടിച്ചിട്ടുള്ളത്.
റിപ്പോർട്ടു പ്രകാരം സെപ്തംബർ ഒമ്പതിന് രാവിലെ ബിഎംസി കെട്ടിടം പൊളിയ്ക്കാൻ തുടങ്ങി. പൊളിക്കുന്നതിനിടെ തന്നെ ബിഎംസി ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ അനുവദിച്ചു.
ബിഎംസി ഉദ്യോഗസ്ഥർ അനധികൃതമായി തൻ്റെ വസ്തുവിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയെന്നായിരുന്നു കങ്കണയുടെ സ്റ്റേ ഹർജിയിലെ വാദം. അനധികൃത നിർമ്മാണങ്ങളില്ലെന്നും കോവിഡ് കാലത്ത് പൊളിക്കൽ നടപടികൾ നിറുത്തിവച്ചിരിക്കുന്നുവെന്ന ഉത്തരവ് ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കപ്പെട്ടു.
കങ്കണ കടുത്ത മോദി, ബിജെപി ഭക്തയാണ്. മുംബെയെ പാക്ക് അധനിവേശ കശ്മീരെന്നുവരെ കങ്കണ വിളിച്ചു. ഇതിന് പ്രതികരണമെന്നോണം ശിവസേന എംപി സജ്ഞയ് റൗട്ട് പറഞ്ഞത് കങ്കണ ഇനി മുംബെയിലേക്ക് വരേണ്ടതില്ലെന്നാണ്. പക്ഷേ സെപ്തംബർ ഒമ്പതിന് മുംബെ കാറിലെ വസതിയിൽ സ്വദേശമായ ഹിമാചൽ പ്രദേശിൽ നിന്ന് തിരിച്ചെത്തി.