'കങ്കണ മുംബെക്ക് വരേണ്ടതില്ല'; പക്ഷേ വന്നു

കങ്കണ റൗത്തിൻ്റെ അനധികൃത നിർമ്മാണം പൊളിക്കണമെന്ന് മുംബെ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉത്തരവിട്ടിരുന്നു
'കങ്കണ മുംബെക്ക് വരേണ്ടതില്ല'; പക്ഷേ വന്നു

മുംബൈ: ബോളിവുഡ് താരം കങ്കണ റൗട്ട് ഇനി മുംബെയിലേക്ക് വരേണ്ടതില്ലെന്ന് ശിവസേന എംപി സജ്ഞയ് റൗട്ട് പറഞ്ഞിട്ടും ബോളിവുഡ് താരം കങ്കണ റൗട്ട് ഇന്ന് (സെപ്തംബർ ഒമ്പത്) മുംബെ കാറിലെ വസതിയിൽ തിരിച്ചെത്തി. സ്വന്തം നാടായ ഹിമാചൽ പ്രദേശിൽ നിന്ന് ഉച്ചക്ക് മുംബെ രാജ്യാന്തര വിമാനതാവളത്തിലെത്തിയ കങ്കണക്കതിരെ ശിവസേനയുടെ തൊഴിലാളി സംഘടനാ വിഭാഗം പ്രതിഷേധിച്ചു - എഎൻഐ റിപ്പോർട്ട്.

കങ്കണ കടുത്ത മോദി, ബിജെപി ഭക്തയാണ്. മുംബെയെ പാക്ക് അധനിവേശ കശ്മീരെന്നുവരെ കങ്കണ വിളിച്ചു. ഇതിന് പ്രതികരണമെന്നോണമാണ് ശിവസേന എംപി സജ്ഞയ് റൗട്ട് കങ്കണ ഇനി മുംബെയിലേക്ക് വരേണ്ടതില്ലെന്ന് പ്രസ്താവിച്ചത്. ഈ പ്രസ്താവന നിലനിൽക്കവെയാണ് ശിവസേനയെ വെല്ലുവിളിച്ച് കങ്കണ ഇന്ന് മുംബെയിൽ തിരിച്ചെത്തിയത്.

"ബോളിവുഡ് ഗുണ്ടകളെ കൂട്ടുപിടിച്ച് ഇന്ന് നിങ്ങൾ എൻ്റെ വീട് പൊളിച്ചു. ഇത് നിങ്ങളുടെ അഹങ്കാരം. നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുകയാണ്. കശ്മീരിൽ പണ്ഡിറ്റുകൾക്ക് സംഭവിച്ചതാണ് എനിക്ക് ഇവിടെ മുംബയിൽ സംഭവിക്കുന്നത്. കാലമെന്നും ഒരേ പോലെയാകില്ലെന്ന് കരുതുക. ഞാൻ പറയുന്നു ഞാൻ അയോദ്ധ്യയെയും കശ്മീരിനെയുംക്കുറിച്ച് സിനിമ ചെയ്യും. നിങ്ങൾ ചെയ്തത് നന്നായി", ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കങ്കണ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കതിരെ ആഞ്ഞടിച്ചു.

ബോളിവുഡ് താരം കങ്കണ റൗത്തിൻ്റെ അനധികൃത നിർമ്മാണം പൊളിക്കണമെന്ന് മുംബെ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉത്തരവിട്ടിരുന്നു. ഇന്ന് പക്ഷേ പൊളിക്കുന്നതിനിടെ ഉത്തരവ് ഇന്ന് മുംബെ ഹൈകോടതി സ്റ്റേ ചെയ്തു. ഇതുസംബന്ധിച്ച കുടുതൽ വിവരവങ്ങൾ സമർപ്പിക്കുവാൻ കോടതി ബിഎംസിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പാലി ഹില്ലിലെ കങ്കണയുടെ വസതിയോടനുബന്ധിച്ച് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് ബിഎംസി യുടെ കണ്ടെത്തൽ. ഇതുപ്രകാരം നിർമ്മാണം നിറുത്തിവയ്ക്കണമെന്ന നോട്ടീസ് സെപ്തം എട്ടിന് കങ്കണക്ക് ബിഎംസി നൽകിയിരുന്നു.

ഇന്നു ( സെപ്തംബർ 09) രാവിലെയാണ് ബിഎംസിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ബിഎംസി ഉദ്യോഗസ്ഥർ അനധികൃതമായി തൻ്റെ വസ്തുവിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയെന്നാണ് കങ്കണയുടെ ഹർജിയിലെ വാദം. അനധികൃത നിർമ്മാണങ്ങളില്ലെന്നും കോവിഡ് കാലത്ത് പൊളിക്കൽ നടപടികൾ നിറുത്തിവച്ചിരിക്കുന്നുവെന്ന ഉത്തരവ് ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കപ്പെട്ടു. ഉദ്ധവ് സർക്കാരിൻ്റെ നടപടി ഫാസിസമാണെന്നന്നും കങ്കണ പറഞ്ഞു.

കങ്കണ - ശിവസേന കൊമ്പുകോർക്കലിൻ്റെ ഭാഗമായാണ് ശിവസേന നിയന്ത്രിത ബിഎംസിയുടെ പൊളിക്കൽ നടപടികളെന്ന് പറയപ്പെടുന്നുണ്ട്. ബിജെപി-മോദി ഇഷ്ട തോഴിയായ കങ്കണയ്ക്ക് തീവ്രവാദ ഭിഷണിയെന്ന പേരിൽ വൈ-പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ അനുവദിച്ചത് ഏറെ വിമർശനങ്ങളാണ് ക്ഷണിച്ചു വരുത്തിയിട്ടുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com