മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല; എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെ: കാനം രാജേന്ദ്രൻ

സിപിഐ മത്സരിച്ച 27 സീറ്റുകളില്‍ 19 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്
മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല; എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെ: കാനം രാജേന്ദ്രൻ

കോട്ടയം: സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ. എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്നത് വി എന്‍ വാസവന്റെ അഭിപ്രായമാണെന്നും അങ്ങനൊരു അഭിപ്രായം സിപിഐക്ക് ഇല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സിപിഐ മത്സരിച്ച 27 സീറ്റുകളില്‍ 19 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് രണ്ടാം സ്ഥാനം നഷ്ടപ്പെടുന്നത്. കോട്ടയത്തിന്റെ മാത്രം കാര്യം എടുത്താല്‍ കോട്ടയത്തിന്റെ മുഖ്യകക്ഷി കേരളാ കോണ്‍ഗ്രസ് ആണെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞാല്‍ അതിനോട് യോജിക്കുന്നില്ല.

Related Stories

Anweshanam
www.anweshanam.com