ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എട്ട് കേസുകളില്‍ കൂടി കമറുദ്ദീന്‍ അറസ്റ്റില്‍

അതേസമയം, 42 കേസുകളില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ അഭിഭാഷകന്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എട്ട് കേസുകളില്‍ കൂടി കമറുദ്ദീന്‍ അറസ്റ്റില്‍

കാസര്‍ഗോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് വഞ്ചനാ കേസുകളില്‍ കൂടി എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ആകെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 63 ആയി. അതേസമയം, 42 കേസുകളില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ അഭിഭാഷകന്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും.

നേരത്തെ കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. കീഴ്‌ക്കോടതികളില്‍ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്റെ നീക്കം. അതേസമയം, കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാന്‍ ഇതുവരെയും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

Related Stories

Anweshanam
www.anweshanam.com