ആണവോർജ്ജ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റിയാക്ടർ മെയ്ക്ക് ഇൻ ഇന്ത്യയുടെ നേട്ടമെന്നാണ് മോദി പറയുന്നത്.
ആണവോർജ്ജ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂ ഡല്‍ഹി: കക്കരാപൂർ ആണവ നിലയത്തിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആണവോർജ്ജ നിലയം - 3 ൻ്റെ പ്രവർത്തന സംസ്ഥാപനം വിജയകരമായി പൂർത്തീകരിച്ചതിനാണ് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത് - എഎൻഐ റിപ്പോർട്ട്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റിയാക്ടർ മെയ്ക്ക് ഇൻ ഇന്ത്യയുടെ നേട്ടമെന്നാണ് മോദി പറയുന്നത്. 700 മെഗാവാട്ട് സ്ഥാപിതശേഷിയാണ് ആണവോർജ്ജനിലയത്തിന്. ഇനിയും ഇത്തരം നേട്ടങ്ങൾ മെയ്‌ക്ക് ഇൻ ഇന്ത്യയിൽ പ്രത്യക്ഷപ്പെടും - പ്രധാനമന്ത്രി മോദി ട്വിറ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com