കാബൂളിൽ സ്ഫോടനം

നവംബർ രണ്ടിന് കാബൂൾ യൂണിവേഴ്സിറ്റിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരണപ്പെടുകയും 40ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
കാബൂളിൽ സ്ഫോടനം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ഫോടനമെന്ന് എ എൻഐ യുടെ ഏറ്റവും പുതിയ വാർത്ത. മക്രോയൻ - ഇ- ചാർ പ്രദേശത്ത് ഇന്ന് നവംബർ ഏഴിന് രാവിലെയാണ് സ്ഫോടനമുണ്ടായതെന്ന് ടോളോ ന്യൂസ് ഉദ്ധരിച്ചാണ് എഎൻഐ റിപ്പോർട്ട്.

നവംബർ രണ്ടിന് കാബൂൾ യൂണിവേഴ്സിറ്റിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരണപ്പെടുകയും 40ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നത്തെ സ്ഫോടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജീവഹാനി സംബന്ധിച്ച വിവരങ്ങളില്ല.

also read: കാബൂൾ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള സമാധാന ചർച്ച ഖത്തറിൽ സമാരംഭിച്ചു. എങ്കിലും അതിനിയും ഫലവത്താകുന്ന ലക്ഷണങ്ങളില്ലെന്നതാണ് രാജ്യത്ത് തുടരുന്ന താലിബാൻ പ്രായോജക വിധ്വംസക പ്രവർത്തനങ്ങൾ.

Related Stories

Anweshanam
www.anweshanam.com