ജനം ടിവി നടത്തുന്നത് ഒരുകൂട്ടം ദേശസ്‌നേഹികളെന്ന് കെ സുരേന്ദ്രന്‍
Top News

ജനം ടിവി നടത്തുന്നത് ഒരുകൂട്ടം ദേശസ്‌നേഹികളെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്തുക്കേസില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.

News Desk

News Desk

തിരുവനന്തപുരം: ജനം ടിവി ബിജെപിയുടെ ചാനല്‍ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്തുക്കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സുരേന്ദ്രന്‍.

ജനം ബിജെപി ചാനല്‍ അല്ല, ബിജെപി നിയന്ത്രിക്കുന്നതല്ല, ഒരുകൂട്ടം ദേശ സ്‌നേഹികളാണ് ചാനല്‍ നടത്തുന്നത്. അനില്‍ നമ്പ്യാരെ എന്‍ഐഎ വിളിച്ചത് താന്‍ അറിഞ്ഞില്ലെന്നും ഇന്നാണോ പോയിരിക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പോയിട്ട് വരട്ടെ അത് ബിജെപിയുമായി കൂട്ടി കുഴയ്ക്കരുതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അനില്‍ നമ്പ്യാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

Anweshanam
www.anweshanam.com