അന്തിക്കാട് കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് കെ സുരേന്ദ്രന്‍

കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസി മൊയ്തീനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അന്തിക്കാട് കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: അന്തിക്കാട് നിധിലിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസി മൊയ്തീനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ശക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും ആസൂത്രണം ചെയ്തവരെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം അണികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്നും കൊല്ലപ്പെട്ടയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതിയായ തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ആണ് കൊല്ലപ്പെട്ടത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച് നിര്‍ത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തമ്മില്‍ മുമ്പും സംഘര്‍ഷങ്ങളുണ്ടായിരുന്നു.

Related Stories

Anweshanam
www.anweshanam.com