അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ്   മുഖ്യമന്ത്രി കേസ് വഴിതിരിച്ച് വിടുന്നു; കെ സുരേന്ദ്രൻ
Top News

അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി കേസ് വഴിതിരിച്ച് വിടുന്നു; കെ സുരേന്ദ്രൻ

കേസിൽ അനിൽ നമ്പ്യാര്‍ കാണിച്ച മാന്യത പോലും മുഖ്യമന്ത്രി കാണിച്ചില്ല.

News Desk

News Desk

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി വഴിതിരിച്ച് വിടുകയാണ്. കേസിൽ അനിൽ നമ്പ്യാര്‍ കാണിച്ച മാന്യത പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെയും രൂക്ഷ വിമര്‍ശനമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷം പരാജയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ തലച്ചോറിന് തകരാറാണ്. ഏറ്റെടുത്ത സമരമെല്ലാം പരാജയമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

പിഎസ്‍സി ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കേണ്ടിവന്ന സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും പിഎസ്‍സിയുമാണ്. പിണറായി വിജയനെതിരെ നരഹത്യക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Anweshanam
www.anweshanam.com