പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

നേമത്ത് സുഖമായി ജയിച്ചു പോകാമെന്ന് ബി ജെ പി കരുതി .എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തൊവി ഉറപ്പായി .അതാണ് സ്ഥാനാർഥിയെ ആക്രമിക്കുന്ന നിലയിലേക്ക് എത്തിയത് .
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

തിരുവനന്തപുരം :പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ .ശരണം വിളിക്കേണ്ട സമയത്ത് ഇരുവരും അത് ചെയ്തില്ല .ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവൂ .ബി ജെ പിക്ക് ഇത്തവണ വട്ടപ്പൂജ്യം ലഭിക്കും .

നേമത്ത് സുഖമായി ജയിച്ചു പോകാമെന്ന് ബി ജെ പി കരുതി .എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തൊവി ഉറപ്പായി .അതാണ് സ്ഥാനാർഥിയെ ആക്രമിക്കുന്ന നിലയിലേക്ക് എത്തിയത് .പണം വിതരണം നടത്താൻ നോക്കി എന്നാണ് ബി ജെ പി പറയുന്നത് .

താൻ അത്രയും മണ്ടൻ ആണോ എന്ന് മുരളീധരൻ ചോദിച്ചു .അങ്ങനെ വോട്ട് ചെയ്യുന്നവരാണോ ജനങ്ങൾ എന്നും അദ്ദേഹം ചോദിച്ചു .വോട്ടർമാരെ അപഹസിക്കുന പ്രചാരണമാണ് നടക്കുന്നത് .ഇത് തരംതാണ രാഷ്ട്രീയപ്രവർത്തനമാണ് .ബി ജെ പിക്ക് നിയമസഭയിൽ അക്കൗണ്ട് ഉണ്ടാകില്ല .വട്ടപ്പൂജ്യമുള്ള പാർട്ടി എങ്ങനെ ശക്തിപ്രാപിക്കുമെന്ന് അദ്ദേഹം ചോദിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com