നടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാറിന്റെ പിഎ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും

കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ ഇന്ന് ബേക്കല്‍ പൊലീസിന് മുന്നില്‍ ഹാജരാകും.
നടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാറിന്റെ പിഎ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ ഇന്ന് ബേക്കല്‍ പൊലീസിന് മുന്നില്‍ ഹാജരാകും.

പിഎയായ ബി പ്രദീപ് കുമാറിന് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി നിര്‍ദേശിച്ചിരുന്നു.

കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നും, ഇല്ലാതാക്കി കളയുമെന്നും തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു തൃക്കണ്ണാട് സ്വദേശിയായ വിപിന്‍ ലാലിന്റെ പരാതി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രദീപ് കുമാറിന്റെ പങ്ക് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്നും സര്‍ക്കാര്‍ നേരിടുന്ന വിഷയങ്ങളില്‍ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്നുമാണ് പ്രദീപ് കുമാര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്.

Related Stories

Anweshanam
www.anweshanam.com