സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍റെ യാത്രയയപ്പ് നിരസിച്ച്‌ ജസ്റ്റിസ് അരുണ്‍ മിശ്ര
Top News

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍റെ യാത്രയയപ്പ് നിരസിച്ച്‌ ജസ്റ്റിസ് അരുണ്‍ മിശ്ര

പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ നാളെ വിധിക്കാനിരിക്കെയാണ് അരുണ്‍ മിശ്രയുടെ നടപടി

News Desk

News Desk

ന്യൂഡൽഹി: സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍റെ യാത്രയയപ്പ് നിരസിച്ച്‌ ജസ്റ്റിസ് അരുണ്‍ മിശ്ര. കോടതി അലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ നാളെ വിധിക്കാനിരിക്കെയാണ് അരുണ്‍ മിശ്രയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് കേസില്‍ വിധി പറയുക.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ആർഎസ്എസ് നേതാവിന്റെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശത്തിലൂടെ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. മാപ്പ് പറഞ്ഞാല്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞെങ്കിലും മാപ്പ് പറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

Anweshanam
www.anweshanam.com