വിഭജനശക്തികളുടെ അഭയകേന്ദ്രമാണ് തമിഴ്‌നാട്: ജെ പി നഡ്ഡ

ദേശീയ താത്പര്യങ്ങള്‍ക്കെതിരെയുള്ള വികാരം വളര്‍ത്തിയെടുക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും അതിന്റെ ഫലമായി രാജ്യത്തിന് ഗുണകരമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നതായും നഡ്ഡ കൂട്ടിച്ചേര്‍ത്തു.
വിഭജനശക്തികളുടെ അഭയകേന്ദ്രമാണ് തമിഴ്‌നാട്: ജെ പി നഡ്ഡ

ന്യൂഡൽഹി: വിഭജനശക്തികളുടെ അഭയകേന്ദ്രമാണ് തമിഴ്‌നാടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. സംസ്ഥാനസര്‍ക്കാരും രാഷ്ട്രീയകക്ഷികളും ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും തമിഴ്‌നാട്ടില്‍ ഇത്തരം ശക്തികള്‍ ശക്തി പ്രാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നഡ്ഡ.

ദേശീയ താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരം ശക്തികള്‍ക്ക് തക്കതായ തിരിച്ചടി നല്‍കണമെന്നും നഡ്ഡ അഭിപ്രായപ്പെട്ടു. ഡിഎംകെയെ ലക്ഷ്യമാക്കിയായിരുന്നു നഡ്ഡയുടെ പരോക്ഷ പ്രസ്താവന. ദേശീയ താത്പര്യങ്ങള്‍ക്കെതിരെയുള്ള വികാരം വളര്‍ത്തിയെടുക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും അതിന്റെ ഫലമായി രാജ്യത്തിന് ഗുണകരമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നതായും നഡ്ഡ കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com