
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തിയിരുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഫോര്‍ട്ട് എ സിയുടെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. നേമം കാരയ്ക്കാമണ്ഡപം ജംഗ്ക്ഷന് സമീപത്തുവെച്ചാണ് എസ്വി പ്രദീപിനെ വാഹനമിടിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ഒരു ലോറി ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡില്‍ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്.
അതേസമയം, അപകടശേഷം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ കണ്ടെത്താനായില്ല. ഇതിനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേരള പത്രപ്രവര്‍ത്തക യൂണിയന് അടക്കമുളള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഫോര്‍ട്ട് എ സിയുടെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.