വീണ്ടും മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
Top News

വീണ്ടും മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.

News Desk

News Desk

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത് - ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.

രാത്രി 9.45യോടെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന രത്തന്‍സിങിനെ ആക്രമികള്‍ വെടിവെക്കുകയായിരിന്നു. വെടിയേറ്റ രത്തന്‍ സിങ് തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

രത്തന്‍ സിങ്ങിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. . ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടകള്‍ വെടിവച്ചു കൊന്നിരുന്നു.

Anweshanam
www.anweshanam.com