
കോട്ടയം: രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെച്ചു. നിയമസഭാതെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് രാജി ഉചിതമെന്ന് സിപിഎം നിര്‍ദ്ദേശിച്ചിരുന്നു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.