ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ

എൽഡിഎഫിലെ 11-ാംമത്തെ ഘടക കക്ഷിയായാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫ് ഘടക കക്ഷിയാക്കിയ തീരുമാനത്തിന് അംഗീകാരം നൽകി. എൽഡിഎഫിലെ 11-ാംമത്തെ ഘടക കക്ഷിയായാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.

എൽഡിഎഫ് കൺവീനർ എ. വിജയരാഘവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം മധ്യതിരുവിതാം കൂറിൽ വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.

38 വർഷത്തിന് ശേഷമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമാകുന്നത്. മുൻപ് എടുത്ത തീരുമാനം ഇന്ന് എൽഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com