ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ച് ബൈഡന്‍

പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും ചേരും.
ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ച് ബൈഡന്‍

വാഷിങ്ടണ്‍: എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോള്‍ താന്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 'ഞങ്ങള്‍ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ അത് എന്റേയോ ഞങ്ങളുടേതോ മാത്രം വിജയമായിരിക്കില്ല, അമേരിക്കന്‍ ജനതയുടെ വിജയമായിരിക്കും, നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിരിക്കും' ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് ഉടമ്പടി കരാറില്‍ യുഎസ് വീണ്ടും ചേരുമെന്നും ബൈഡന്‍ ഇതിനിടെ പ്രഖ്യാപിക്കുകയുണ്ടായി. പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പിന്‍മാറിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്. '77 ദിവസത്തിന് ശേഷം ബൈഡന്‍ ഭരണകൂടം വീണ്ടും പാരീസ് ഉടമ്പടിയില്‍ ചേരും' ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ആറ് ഇലക്ടറല്‍ വോട്ടുകളുള്ള നെവാഡയില്‍ ബൈഡന്‍ നേരിയ ഭൂരിപക്ഷത്തിന് മുന്നിട്ട് നില്‍ക്കുകയാണ്. നെവാഡ കൂടി പിടിച്ചാല്‍ ബൈഡന് പ്രസിഡന്റാകാനുള്ള കേവല ഭൂരിപക്ഷം നേടാം. 75 ശതമാനം വോട്ടുകള്‍ ഇവിടെ ഇതിനോടകം എണ്ണിതീര്‍ന്നിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com