അമേരിക്കയെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും താൻ: രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ

വെളുത്ത വ‍ര്‍​ഗക്കാരുടെയല്ല ഐക്യ അമേരിക്കയുടെ പ്രസിഡന്റാണ് ഞാന്‍. കറുത്ത വ‍ര്‍​ഗക്കാ‍ര്‍ ഈ രാജ്യത്തെ അനിവാര്യഘടകമാണ് അതില്‍ സംശയം വേണ്ട
അമേരിക്കയെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും താൻ: രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡനും കമല ഹാരിസും. അമേരിക്കയെ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും താനെന്ന് ബൈഡന്‍ നിയുക്ത പ്രസിഡന്റ് എന്ന നിലയിലെ ആദ്യപ്രസംഗത്തില്‍ വ്യക്തമാക്കി.

അമേരിക്കയിലെ പിടിച്ചുലച്ച കോവിഡ് വ്യാപനം തടയാന്‍ ശാസ്ത്രീയ സമീപനവും ഇടപെടലുകളും ഉണ്ടാവുമെന്നും ബൈഡന്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ലോകത്തിന് മുന്നില്‍ നഷ്ടപ്പെട്ടുപോയ അമേരിക്കയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാനും ബൈഡന്‍ ആഹ്വാനം ചെയ്തു.

കോവിഡ് പ്രതിരോധ നടപടികള്‍ ശാസ്ത്രീയമായി പുനക്രമീകരിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ബൈഡൻ നൽകി. ഒബാമ സര്‍ക്കാരില്‍ സര്‍ജന്‍ ജനറലായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജ്ഞന്‍ വിവേക് മൂര്‍ത്തി, മുന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണല്‍ ഡേവിഡ് കെസ്ലര്‍, യേല്‍ സവ്വകലാശാലയിലെ ഡോ. മാര്‍സെല്ല ന്യൂ സ്മിത്ത് എന്നിവര്‍ സമിതിയുടെ ഉപാധ്യക്ഷന്‍മാരാകുമെന്നാണ് സൂചന.

വെളുത്ത വ‍ര്‍​ഗക്കാരുടെയല്ല ഐക്യ അമേരിക്കയുടെ പ്രസിഡന്റാണ് ഞാന്‍. കറുത്ത വ‍ര്‍​ഗക്കാ‍ര്‍ ഈ രാജ്യത്തെ അനിവാര്യഘടകമാണ് അതില്‍ സംശയം വേണ്ടെന്ന് ബൈഡൻ പറഞ്ഞു. അമേരിക്ക സാധ്യതകളുടേയും പ്രതീക്ഷകളുടേയും നാടാണ്. എന്നാല്‍ രാജ്യത്തെ എല്ലാ പൗരന്‍മാ‍ര്‍ക്കും അതെല്ലാം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആ അവസ്ഥയക്ക് മാറ്റം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

എനിക്ക് മുന്നില്‍ റെഡ് സ്റ്റേറ്റുകളോ ബ്ലൂ സ്റ്റേറ്റുകളോ ഇല്ല യുണൈറ്റഡ് സ്റ്റേറ്റ്സ് മാത്രമേയുള്ളൂ. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും വിശ്വാസം നേടിയെടുക്കാന്‍ ഞാന്‍ ഹൃദയം സമ‍‍ര്‍പ്പിച്ച്‌ പ്രവ‍ര്‍ത്തിക്കും. ഞാന്‍ ഡെമോക്രാറ്റിക് പാ‍ര്‍ട്ടിക്കാരനാണ് എന്നാല്‍ ഇനി പ്രവ‍ര്‍ത്തിക്കുക ആകെ അമേരിക്കയുടെ നേതാവായിട്ടാവും. ലോകത്തിന് അമേരിക്കയോടുള്ള സ്നേഹവും ബഹുമാനവും തിരികെ നേടാന്‍ നമ്മള്‍ പ്രവ‍ര്‍ത്തിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com