ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർത്ഥി ഷ‍ർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു
Top News

ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർത്ഥി ഷ‍ർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു

ഗുവാഹത്തിയിലെ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

News Desk

News Desk

ഡൽഹി: പൗരത്വപ്രക്ഷോഭങ്ങളുടെ ഭാഗമായി ഷാഹീൻ ബാഗിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർത്ഥി ഷ‍ർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. ഗുവാഹത്തിയിലെ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ഗുവാഹത്തിയിൽ നിന്ന് ഷർജീലിനെ ഡൽഹിയിലേക്ക് കൊണ്ട് വരുന്നതിന് മുന്നോടിയായി കോവിഡ്‌ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഉടനെ ഇമാമിനെ ഡൽഹിയിലേക്ക് കൊണ്ടുവരാനാകില്ല. രോഗം ഭേദമാകുന്നത് വരെ ഇമാമിനെ ഗുവാഹത്തിയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽത്തന്നെ പാ‍ർപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീൻ ബാഗിൽ വച്ച് സംഘർഷമുണ്ടാക്കുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷർജീലിന് എതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിൽ ആയ ഷർജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെഎൻയു പഠനം നടത്തി വരികയായിരുന്നു ഷാർജീൽ ഇമാം.

Anweshanam
www.anweshanam.com