ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി യൂനിയൻ മുൻ നേതാവ്​ ഉമർ ഖാലിദിന്​ കോവിഡ്​

ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി യൂനിയൻ മുൻ നേതാവ്​ ഉമർ ഖാലിദിന്​ കോവിഡ്​

ന്യൂഡൽഹി: ഡൽഹി കലാപാവവുമായി ബന്ധപ്പെട്ട ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി യൂനിയൻ മുൻ നേതാവ്​ ഉമർ ഖാലിദിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ശനിയാഴ്ചയാണ്​ രോഗം സ്​ഥിരീകരിച്ചത്​. തുടർന്ന്​ ഡൽഹി തിഹാർ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റി.

33 കാരനായ ഉമർ ഖാലിദിന്​ കോവിഡ്​ 19 ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്​ഥിരീകരിച്ചു.

2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിലാണ്​​ ഉമർ ഖാലിദിനെ അറസ്റ്റ്​​ ചെയ്യുന്നത്​​. ഏപ്രിൽ 15ന്​ സെഷൻസ്​ കോടതി അദ്ദേഹത്തിന് ഒരു കേസിൽ​ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ യു.എ.പി.എ ചുമത്തിയ കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനായില്ല.

ഏപ്രിൽ 23 വരെയുള്ള കണക്കുകൾ പ്രകാരം തിഹാർ ജയിലിൽ 227 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. ഇതിൽ 60 ജയിൽ ജീവനക്കാരും ഉൾപ്പെടും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com