കോവിഡ് വ്യാപനം രൂക്ഷം: സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ്

വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷം: സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ്

റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ്. വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവശ്യസര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആരാധാനലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ തന്നെ സ്‌കൂളുകളും കോളജുകളുമെല്ലാം അടച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 14,552 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരിക്കുകയും ചെയ്തു.

അതേസമയം, ഉത്തര്‍പ്രദേശിലും വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ശനി ,ഞായര്‍ ദിവസങ്ങളിലാണ് വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വരുന്ന വെള്ളിയാഴ്ച് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച്ച രാത്രി എട്ട് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിവരെയാണ് വാരാന്ത്യ ലോക്ക്ഡൗ.അവശ്യ സേവനങ്ങള്‍ തടസ്സപ്പെടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com