ജെസ്ന തിരോധാനം: കേസ് സിബിഐ അന്വേഷിക്കും

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജെസ്ന തിരോധാനം: കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: ജെസ്ന തിരോധാനക്കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല. ജെസ്നയുടെ സഹോദരന്‍ ജയ്സ് ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേസമയം, ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് കോടതി അറിയിച്ചു. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. അന്നുമുതല്‍ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പത്തനംതിട്ട എസ്. പി. കെ.ജി. സൈമണ്‍ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com