ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
Top News

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു.

News Desk

News Desk

ന്യൂഡെല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു.

നീറ്റ് പരിക്ഷ ഈ മാസം 13ന് നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ നടക്കുക.

Anweshanam
www.anweshanam.com