യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി

ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പൊലീസിനു ലഭിച്ചു
യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ജയഘോഷിനെ കാണാതായത്. ജയഘോഷിനെ ഫോണിലും ലഭ്യമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും എഴുതിയ ജയഘോഷിന്റെ കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്.

രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുറുകുന്നതിനിടെ കഴിഞ്ഞ ജൂലായ് 16 ന് രാത്രിയാണ് ജയഘോഷിനെ ആദ്യം കാണാതായത്. പിറ്റേന്ന് കയ്യില്‍ മുറിവേറ്റ് അവശനിലയില്‍ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com