ജനതാദൾ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു; സി കെ നാണു പുറത്ത്, മാത്യു ടി തോമസ് പുതിയ അധ്യക്ഷൻ

പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടി സി കെ നാണു ഒന്നും ചെയ്തില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ദേശീയ ഘടകത്തിന്റെ നടപടി
ജനതാദൾ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു; സി കെ നാണു പുറത്ത്, മാത്യു ടി തോമസ് പുതിയ അധ്യക്ഷൻ

തിരുവനന്തപുരം: ജനതാദൾ എസ് സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു. സി കെ നാണു എംഎൽഎ അധ്യക്ഷനായ കമ്മറ്റിയാണ് പിരിച്ചു വിട്ടത്. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടി സി കെ നാണു ഒന്നും ചെയ്തില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ദേശീയ ഘടകത്തിന്റെ നടപടി. ദേശീയ അധ്യക്ഷൻ ദേവഗൗഡയാണ് സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടത്.

സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട നടപടിക്ക് പിന്നാലെ മാത്യു ടി തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. അഡ്‌ഹോക് കമ്മറ്റിയുടെ അധ്യക്ഷനായാണ് മാത്യു ടി തോമസിനെ നിയമിച്ചത്.

മാത്യൂ ടി തോമസിനെ കൂടാതെ ജോസ് തെറ്റയിൽ, ജമീല പ്രകാശം എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറിമാർ- ബെന്നി മൂഞ്ഞേലി, വി. മുരുകദാസ്, ബെജ്ലി ജോസഫ്. മുഹമ്മദ് ഷാ ആണ് ട്രഷറർ

പാർട്ടി സംസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സി.കെ നാണുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ദേശീയ നേതൃത്വം നൽകിയ നോട്ടീസിന് മറുപടി നൽകിയില്ലെന്നും ദേവഗൗഡ പുറത്തിറക്കിയ കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന കമ്മിറ്റി അടിയന്തിരമായി പിരിച്ചുവിട്ട് അഡ‍്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കുന്നതെന്നും ദേശീയ അധ്യക്ഷൻ വ്യക്തമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com